1:30(ഒരു നുണക്കഥ)
പരിചയമില്ലാത്ത നമ്പരിൽ നിന്ന് ഒരു കോൾ .നേരിൽ കാണണം .അനുവദിച്ചു .അര മണിക്കൂറിനകം കക്ഷി ഓഫീസിലെത്തി .മകന്റെ ജോലിക്കാര്യം .തസ്തിക LPSA സംഖ്യ 16 ലക്ഷം .കഴിഞ്ഞ വർഷം ദിവസവേതനത്തിൽ വെച്ചപ്പോൾ ഒരു ലക്ഷം കൊടുത്തു .പുതിയ വർഷത്തിൽ 2 ഡിവിഷൻ കിട്ടിയെന്നു മാനേജർ ."ഇക്കൊല്ലം 1:30 ആണ് പുതിയ 2 ഡിവിഷൻ കിട്ടിക്കഴിഞ്ഞു .ഒന്നിൽ ആളെ വെച്ചു .നിങ്ങൾ അഡ്വാൻസ് തന്നതുകൊണ്ടാണ് ഞാൻ നിങ്ങളെ വിളിച്ചു പറഞ്ഞത് .വേറെ ആളുണ്ട് .എഴാം തിയ്യതിക്കകം വേണം .എന്തു പറയുന്നു ?" 15ലക്ഷം കൊടുത്താൽ കാര്യം നടക്കുമോ എന്നറിയാനാണ് ഈ കക്ഷി എത്തിയിരിക്കുന്നത് .
ഞാൻ ചോദിച്ചു :ഞാൻ എന്ത് പറയണം ?
കക്ഷി: ഒരു മറുപടി
ഞാൻ:ഒരു ലക്ഷം തിരിച്ചു വാങ്ങിക്കോ
പുള്ളി എഴുന്നേറ്റു മെല്ലെ നടന്നു .വാതുക്കൽ എത്തിയപ്പോൾ തിരിഞ്ഞു നിന്ന് പറഞ്ഞു "ശരി "
No comments:
Post a Comment