തന്റെ പഴയ വിദ്യാലയത്തിനു മുന്നിലൂടെ ഓടിച്ചു പോകുമ്പോൾ അയാളുടെ കാറിനു വേഗത കുറയുക പതിവായിരുന്നു . ഇത്തവണ വാഹനം വഴിയരികിൽ നില്ക്കുക തന്നെ ചെയ്തു. ഏറെ വർഷം മുൻപ് ഓടിക്കളിച്ച ആ സ്കൂൾ മുറ്റത്തു കൂടെ ഒരിക്കൽ കൂടി നടക്കുവാനുണ്ടായ മോഹം. നടന്നു തുടങ്ങിയപ്പോൾ മനസ്സിലായി സ്കൂളിനു മാറ്റമൊന്നും വന്നിട്ടില്ലെന്ന് . നൂറോളം വർഷം പഴക്കമുള്ള സ്കൂളിന്റെ ഭിത്തിക്കും തൂണുകൾക്കും അൽപ്പം ബലക്ഷയം വന്നിരിക്കുന്നു . മുറ്റത്തെ മാവും ഒരു മുത്തശ്ശിയായിരിക്കുന്നു .അകത്ത് ക്ലാസ്സുകൾ നടക്കുന്നുണ്ട് .വരാന്തയിൽ നിന്ന് ഒരാൾ ഇങ്ങോട്ടുതന്നെ നോക്കുന്നു. ഹെഡ് മാസ്റ്ററാവും . താനിവിടുത്തെ പൂർവവിദ്യാർഥിയാണെന്ന് പറഞ്ഞു പരിചയപ്പെടുത്തി. താനീസ്കൂളിൽ കാണിച്ച വികൃതികൾ ഒന്നൊന്നായി എണ്ണിപ്പയുന്നത് ഒരു ചെറുപുഞ്ചിരിയോടെ ഹെഡ് മാസ്റ്റർ കേട്ടിരുന്നു. പിന്നെ എപ്പോഴോ ഹെഡ് മാസ്റ്റർക്ക് പറയാൻ കിട്ടിയ അവസരത്തിൽ സ്കൂളിന്റെ ഇപ്പോഴത്തെ ദയനീയാവസ്ഥ അദ്ദേഹം വിവരിച്ചു തുടങ്ങി. രണ്ടു കമ്പ്യൂട്ടറുകൾ വാങ്ങാനുള്ള ആഗ്രഹം എങ്ങുമെത്താത്ത സ്ഥിതിയിലാണെന്നും പലരുടെയും കയ്യും കാലും പിടിച്ചിട്ടും ഫലമുണ്ടാകാത്തതും അദ്ദേഹം വിവരിച്ചു . പിന്നീടങ്ങോട്ട് ഹെഡ് മാസ്റ്ററുടെ വാക്കുകളോരോന്നും ക്ഷമയോടെ അയാൾ കേട്ടിരുന്നു. ഒടുവിൽ ആ ഹെഡ് മാസ്റ്ററുടെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ടയാൾ ഒരുറപ്പു നല്കി . യു എസ്സിലേക്ക് തിരിച്ചു പോകുന്നതിനു മുൻപ് താനിവിടെ രണ്ടു കമ്പ്യൂട്ടർ എത്തിക്കുമെന്ന് . തിരക്കു കാരണം സ്കൂൾ മുഴുവൻ ചുറ്റിക്കാണാൻ അയാൾക്ക് കഴിഞ്ഞില്ല .പകരം ഒരു സഹായിയെ വിട്ട് കമ്പ്യൂട്ടർ വെക്കാനുള്ള മുറി അയാൾ പരിശോധിപ്പിച്ചു. കമ്പ്യൂട്ടർ വെക്കാൻ പറ്റിയ ഒരു മുറിയിവിടെയില്ലെന്ന സഹായിയുടെ റിപ്പോർട്ട് ഹെഡ് മാസ്റ്ററെ വിഷമത്തിലാക്കി. കൈവന്ന ഭാഗ്യം അകന്നു പോകുന്നതായി അനുഭവപ്പെട്ടു. ഫോണിൽ ഏറെ ദുഖത്തോടെയും അതിലേറെ നിരാശയോടെയുമുള്ള ഹെഡ് മാസ്റ്ററുടെ വാക്കുകൾ കേട്ട അയാൾ തന്റെ വിദ്യാലയത്തിലേക്ക് ഒരിക്കൽ കൂടി കടന്നു ചെന്നു.ചുറ്റും കൂടിയവരെല്ലാം ഭയ ഭക്തി ബഹുമാനത്തോടെ, തന്നെ നോക്കുന്നതായി അയാൾക്ക് തോന്നി. തന്റെ മനസ്സിൽ തളിരിട്ട വികാരത്തെ വാക്കുകൾ കൊണ്ട് വിവരിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. പിന്നീട് നടന്നത് സ്കൂളിലുള്ളവർക്ക് അതിശയത്തോടെ നോക്കിനില്ക്കാനെ കഴിഞ്ഞുള്ളു.1200 സ്ക്വയർ ഫീറ്റ് കെട്ടിടം , 40 കമ്പ്യൂട്ടറും ഫൈവ് സ്റ്റാർ മനോഹാരിതയുള്ള അകവും, മറ്റു അനുബന്ധ ഉപകരണങ്ങളും. ഒരു തിയേറ്റർ തന്നെ. എല്ലാം 3 മാസം കൊണ്ട് തയ്യാറായി. തികച്ചും സ്വപ്നതുല്യം... ഇടുക്കിയിലെ ഒരു സ്കൂളിൽ 10 വർഷം മുൻപ് ചെന്നപ്പോളാണ് ഇതെല്ലാം കാണുന്നതും കേൾക്കുന്നതും .....
# ഇത് കേരളം
................................................
ദേവാസിലെ കമ്മട്ടത്തിന് വിശ്രമമില്ലാത്ത ദിവസം. കുറെ പുതിയ നോട്ടുകൾ ഉടനെ പുറത്തിറക്കണം. അച്ചടിയുടെ മേൽനോട്ടം അത്ര എളുപ്പമല്ല. പ്രജകളുടെ കഷ്ടപ്പാട് കണ്ട് മടുത്തു. അധികസമയം ചെലവഴിച്ചാണ് ലക്ഷ്മിദേവി ഒരു വിധം ജോലി തീർത്തത്. ഇന്നു തന്നെ മടങ്ങണം. നാളെ ഉച്ചക്ക് മുൻപ് ആദ്യ റൌണ്ട് നോട്ടുകളുടെ വിതരണം തുടങ്ങുമെന്നുറപ്പാക്കി ദേവി പുറത്തിറങ്ങി.
ദേവലോകം ബോർഡ് വെച്ച 'പുഷ്പക്' ഹെലികോപ്റ്റർ പറന്നുയർന്നു. നാട്ടിലിറങ്ങിയാൽ ശരിക്കും കോലം കേട്ടു പോകും. മുടിയെല്ലാം ചീകിയൊതുക്കി, വസ്‍ത്രമെല്ലാം നേരെയാക്കുമ്പോളാണ് മടിക്കുത്തിൽ തിരുകിയ 2000 ത്തിന്റെ കുറച് നോട്ടുകൾ ശ്രദ്ധയിൽ വന്നത്. അവയിൽ ചിപ്പിനുള്ള സ്ലോട്ടുണ്ടോ എന്ന് നോക്കാൻ മാറ്റി വെച്ചതായിരുന്നു. പിന്നെയതങ്ങു മറന്നു. നാടൻ സാധനങ്ങളൊന്നും ദേവലോകത്തു കേറ്റില്ല. "മെയ്ഡ് ഇൻ ദേവലോകം" എന്ന മുദ്ര ഇല്ലെങ്കിൽ 'കസ്റ്റംസ് ഡ്യൂട്ടി'യും 'ജി. എസ്. ടി' യും അടക്കേണ്ടി വരും. ഇനിയെന്തു ചെയ്യും? പരശുരാമൻ തഹസീൽദാറായിരുന്നപ്പോൾ പതിച്ചു കിട്ടിയ നാടിനെക്കുറിച് പെട്ടെന്നോർമ്മ വന്നു. കോപ്ടറിൽ നിന്ന് അതെല്ലാം ചുരുട്ടിക്കൂട്ടി അങ്ങോട്ട് നീട്ടിയെറിഞ്ഞു. ചുരുളഴിഞ്ഞു പലയിടത്തായാണവ വീണത്. പലർക്കായി കിട്ടി.
അഞ്ചാം ക്‌ളാസ്സിലെ കുട്ടിയത് സൈക്കിൾ മണിയായി കുടുക്കയിലിട്ടു. മൽസ്യത്തൊഴിലാളിയത് മഴക്കാലത്തെ പട്ടിണി മാറ്റാൻ പ്ലാസ്റ്റിക് കവറിലാക്കി കുടിലിന്റെ ഓലപ്പാളിയിൽ തിരുകി. സ്‌കൂളിലെ തൂപ്പുകാരിയത് കാലൊടിഞ്ഞ മേശയും കസേരയും കുത്തിനിറച്ച മുറിയിലെ തന്റെ രഹസ്യ സമ്പാദ്യപ്പെട്ടിയിലിട്ടു.
...................
അടുത്ത സീസണിലെ കണക്കെടുപ്പിനു വരുന്ന വഴി ദേവി അവരെയെല്ലാം കണ്ട് പണം തിരികെ ചോദിച്ചു. എല്ലാറ്റിനും ഒരു കണക്ക് വേണമല്ലോ.
കുടുക്കയിലെ പണമെല്ലാം ദുരിതാശ്വാസത്തിനു നൽകിയെന്ന് പറഞ്ഞു കുഞ്ഞു കരഞ്ഞു തുടങ്ങി.
ജനക്ഷേമ ബഡ്ജറ്റിലേക്ക് തുക വക മാറ്റിയെഴുതി, ദേവി കുഞ്ഞിനെ ചേർത്ത് പിടിച് ആശ്വസിപ്പിച്ചു.
"മഴ വെള്ളത്തിൽ മുങ്ങിയ വീടുകളിലുള്ളവരെ രക്ഷിക്കാൻ വഞ്ചിയെടുത്തു പോയപ്പോൾ ആ പണമെടുത്താണ് ഞാൻ എണ്ണ വാങ്ങിയത്". രണ്ടാമന്റെ മൊഴി കേട്ട് അതും വക മാറ്റിയെഴുതി. മനസ്സിൽ അവരെ അനുഗ്രഹിച്ചു . ദേവി അടുത്ത ഇടം തേടി പോയി.
"ആ പെരുമഴയത്തു എത്ര പേരാണ് വീട് വിട്ട് ഈ സ്‌കൂളിൽ വന്നു താമസമാക്കിയത്... ചൂല്, പായ, കാപ്പിപ്പൊടി... എന്തെല്ലാമാണ് അന്ന് വാങ്ങി കൂട്ടിയത്. എന്റെ പെട്ടി കാലിയായത് തന്നെ ഞാൻ അറിഞ്ഞില്ല". തൂപ്പുകാരിയുടെ മുഖത്ത് അഭിമാനത്തിന്റെ തിളക്കമുണ്ടായിരുന്നു... ഒന്ന് ചുംബിക്കണമെന്നു തോന്നി.... ദേവിയായിപ്പോയില്ലേ... അതും വക മാറ്റിയെഴുതി ദേവി നടന്നു..
അടുത്തത് വലിയൊരു കെട്ടിടമാണ്, മുറ്റത്ത് കാറുകൾ, അകത്ത് തന്റേയൊരു പഴയ ചിത്രം. ദേവി പറഞ്ഞു തീരും മുൻപേ മറുമൊഴിക്ക് ചെവി കൊടുക്കേണ്ടി വന്നു.
"അതു ഞാൻ വക്കീലിന് കൊടുത്തു പോയല്ലോ... ഞങ്ങളുടെ ശമ്പളത്തിൽ നിന്ന് കയ്യിട്ടു വാരാനുള്ള ശ്രമത്തിനെതിരായിരുന്നു കേസ്. വിധി ഞങ്ങൾക്കനുകൂലമാണ്...
ഇനി ഈ പണമെല്ലാം സർക്കാർ തിരിച്ചു കൊടുക്കേണ്ടി വരും... അങ്ങിനെ തന്നെ വേണം.... എന്തായിരുന്നു അഹങ്കാരം...".
അയാളുടെ മുഖത്ത് ഭീഷ്മരെ തോൽപ്പിച്ച ശിഖണ്ഡിയുടെ ഭാവം.
"പേമാരിയിൽ മുങ്ങി രക്ഷക്കായി നെഞ്ചുരുകി പ്രാർത്ഥിച്ചവർക്ക് വേണ്ടി എന്തെങ്കിലും ചെലവായിട്ടുണ്ടെങ്കിൽ അത് കഴിഞ്ഞുള്ളത് മതി."
ദേവി ക്ഷമയും വിനയവും കൈവിട്ടില്ല. കുറേ കാലമായില്ലേ ധനകാര്യം കയ്യാളുന്നു. എത്ര കൊള്ളപ്പലിശക്കാരേയും കള്ളപ്പണക്കാരെയും കണ്ടതാ? പലരും ശ്രീകോവിലിനടുത്തു വന്ന് നിന്ന് ഇതും ഇതിനപ്പുറവും പറയാറുണ്ട്. ഇത്തരക്കാരെ കൈകാര്യം ചെയ്ത് ദേവിക്ക് നല്ല പരിചയവുമാണ്.
"എന്നാലും ..ഇതത്ര ശരിയായ രീതിയല്ല. തന്നത് തിരിച്ചു വാങ്ങുന്നത് എവിടത്തെ ആചാരമാണ്?" അയാൾ നിർത്താനുള്ള ഭാവമില്ല.
"ഇയാൾക്കെന്നെ മനസ്സിലായില്ലെന്നുണ്ടോ?" ആ വാക്കുകൾ പുറത്തു വരാതെ ചങ്കിൽ തന്നെ കുരുങ്ങി കിടന്നു. ദേവി ടാബ് ഓൺ ചെയ്തു. ഗൂഗിൾ മാപ്‌സിൽ ഈ വീട് കണ്ടെത്തി. അങ്ങോട്ട് തിരിച്ചു വെച്ച സി സി ടി വി ദൃശ്യങ്ങൾ ഓടിച്ചു നോക്കി. ദേവിക്ക് സ്വന്തം കണ്ണുകളേയും കാതുകളേയും വിശ്വസിക്കാനാകുന്നില്ല. ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല. ദേവി മനസ്സിനെ ശാന്തമാക്കി. സ്പൈ ക്യാമറകൾക്ക് നന്ദി പറഞ്, "കണ്ണേ മടങ്ങുക ..." കവിത ചൊല്ലി , ടാബും നാൾവഴിയും മടക്കി ദേവി അവിടെ നിന്നിറങ്ങി.
അടുത്തതൊരു ചെറിയ വീടാണ്.
അയാളുടെ പണമാണെങ്കിൽ ക്യാൻസർചികിത്സക്ക് ചെലവായി..
ദേവി ഒന്നാലോചിച്ചു . "അത് വേറെ കണക്കല്ലേ ? സ്വന്തം ആവശ്യത്തിന് ചെലവാക്കിയത്...അതേ സമയം അയാൾ ഒരു രോഗിയും ആണ്. ഇയാളോടെങ്ങിനെ ഞാൻ നീതി പുലർത്തും..?"
ലക്ഷ്മി ദേവി ധർമ്മസങ്കടത്തിലായി ...
"ആ ഭാഗത്തു നിന്ന് 10 സെന്റ്, ഞാൻ വീടില്ലാത്തവർക്ക് വീട് വെക്കാൻ നൽകിയിട്ടുണ്ട് ..."
ദേവിയുടെ വിഷമം മനസ്സിലായ അയാൾ തന്റെ പുരയിടത്തിലേക്കു ചൂണ്ടിപ്പറഞ്ഞു.
എല്ലാ കണക്ക് കൂട്ടലുകളും തെറ്റിയ ദേവി അവിടെ നിന്ന് മെല്ലെ നടന്നു...
ടാബും നാൾവഴിയും ആറ്റിലേക്കെറിഞ്ഞും കൊണ്ട് ...
സ്വന്തം നാടിന്റെ കാറ്റും പച്ചപ്പും ആസ്വദിച്ചും കൊണ്ട്...
ഇനിയും ഇടക്ക് ഇതു വഴി വരണമെന്ന് തീർച്ചപ്പെടുത്തിക്കൊണ്ട് ...