Sunday, May 26, 2019

തന്റെ പഴയ വിദ്യാലയത്തിനു മുന്നിലൂടെ ഓടിച്ചു പോകുമ്പോൾ അയാളുടെ കാറിനു വേഗത കുറയുക പതിവായിരുന്നു . ഇത്തവണ വാഹനം വഴിയരികിൽ നില്ക്കുക തന്നെ ചെയ്തു. ഏറെ വർഷം മുൻപ് ഓടിക്കളിച്ച ആ സ്കൂൾ മുറ്റത്തു കൂടെ ഒരിക്കൽ കൂടി നടക്കുവാനുണ്ടായ മോഹം. നടന്നു തുടങ്ങിയപ്പോൾ മനസ്സിലായി സ്കൂളിനു മാറ്റമൊന്നും വന്നിട്ടില്ലെന്ന് . നൂറോളം വർഷം പഴക്കമുള്ള സ്കൂളിന്റെ ഭിത്തിക്കും തൂണുകൾക്കും അൽപ്പം ബലക്ഷയം വന്നിരിക്കുന്നു . മുറ്റത്തെ മാവും ഒരു മുത്തശ്ശിയായിരിക്കുന്നു .അകത്ത് ക്ലാസ്സുകൾ നടക്കുന്നുണ്ട് .വരാന്തയിൽ നിന്ന് ഒരാൾ ഇങ്ങോട്ടുതന്നെ നോക്കുന്നു. ഹെഡ് മാസ്റ്ററാവും . താനിവിടുത്തെ പൂർവവിദ്യാർഥിയാണെന്ന് പറഞ്ഞു പരിചയപ്പെടുത്തി. താനീസ്കൂളിൽ കാണിച്ച വികൃതികൾ ഒന്നൊന്നായി എണ്ണിപ്പയുന്നത് ഒരു ചെറുപുഞ്ചിരിയോടെ ഹെഡ് മാസ്റ്റർ കേട്ടിരുന്നു. പിന്നെ എപ്പോഴോ ഹെഡ് മാസ്റ്റർക്ക് പറയാൻ കിട്ടിയ അവസരത്തിൽ സ്കൂളിന്റെ ഇപ്പോഴത്തെ ദയനീയാവസ്ഥ അദ്ദേഹം വിവരിച്ചു തുടങ്ങി. രണ്ടു കമ്പ്യൂട്ടറുകൾ വാങ്ങാനുള്ള ആഗ്രഹം എങ്ങുമെത്താത്ത സ്ഥിതിയിലാണെന്നും പലരുടെയും കയ്യും കാലും പിടിച്ചിട്ടും ഫലമുണ്ടാകാത്തതും അദ്ദേഹം വിവരിച്ചു . പിന്നീടങ്ങോട്ട് ഹെഡ് മാസ്റ്ററുടെ വാക്കുകളോരോന്നും ക്ഷമയോടെ അയാൾ കേട്ടിരുന്നു. ഒടുവിൽ ആ ഹെഡ് മാസ്റ്ററുടെ കൈകൾ കൂട്ടിപ്പിടിച്ചു കൊണ്ടയാൾ ഒരുറപ്പു നല്കി . യു എസ്സിലേക്ക് തിരിച്ചു പോകുന്നതിനു മുൻപ് താനിവിടെ രണ്ടു കമ്പ്യൂട്ടർ എത്തിക്കുമെന്ന് . തിരക്കു കാരണം സ്കൂൾ മുഴുവൻ ചുറ്റിക്കാണാൻ അയാൾക്ക് കഴിഞ്ഞില്ല .പകരം ഒരു സഹായിയെ വിട്ട് കമ്പ്യൂട്ടർ വെക്കാനുള്ള മുറി അയാൾ പരിശോധിപ്പിച്ചു. കമ്പ്യൂട്ടർ വെക്കാൻ പറ്റിയ ഒരു മുറിയിവിടെയില്ലെന്ന സഹായിയുടെ റിപ്പോർട്ട്‌ ഹെഡ് മാസ്റ്ററെ വിഷമത്തിലാക്കി. കൈവന്ന ഭാഗ്യം അകന്നു പോകുന്നതായി അനുഭവപ്പെട്ടു. ഫോണിൽ ഏറെ ദുഖത്തോടെയും അതിലേറെ നിരാശയോടെയുമുള്ള ഹെഡ് മാസ്റ്ററുടെ വാക്കുകൾ കേട്ട അയാൾ തന്റെ വിദ്യാലയത്തിലേക്ക്‌ ഒരിക്കൽ കൂടി കടന്നു ചെന്നു.ചുറ്റും കൂടിയവരെല്ലാം ഭയ ഭക്തി ബഹുമാനത്തോടെ, തന്നെ നോക്കുന്നതായി അയാൾക്ക്‌ തോന്നി. തന്റെ മനസ്സിൽ തളിരിട്ട വികാരത്തെ വാക്കുകൾ കൊണ്ട് വിവരിക്കാൻ അയാൾക്ക്‌ കഴിഞ്ഞില്ല. പിന്നീട് നടന്നത് സ്കൂളിലുള്ളവർക്ക് അതിശയത്തോടെ നോക്കിനില്ക്കാനെ കഴിഞ്ഞുള്ളു.1200 സ്ക്വയർ ഫീറ്റ്‌ കെട്ടിടം , 40 കമ്പ്യൂട്ടറും ഫൈവ് സ്റ്റാർ മനോഹാരിതയുള്ള അകവും, മറ്റു അനുബന്ധ ഉപകരണങ്ങളും. ഒരു തിയേറ്റർ തന്നെ. എല്ലാം 3 മാസം കൊണ്ട് തയ്യാറായി. തികച്ചും സ്വപ്നതുല്യം... ഇടുക്കിയിലെ ഒരു സ്കൂളിൽ 10 വർഷം മുൻപ് ചെന്നപ്പോളാണ് ഇതെല്ലാം കാണുന്നതും കേൾക്കുന്നതും .....

ചാവക്കാട് ഉപജില്ലയിലെ ഒരു യു പി സ്കൂളിനും ഇതുപോലൊരു ഭാഗ്യം ലഭിക്കാൻ പോകുന്നു. ഒരു പൂർവ വിദ്യാർത്ഥി, അതിനു ചുക്കാൻ പിടിക്കുന്നു. പൂർവ വിദ്യാർത്ഥികൾ സ്കൂളിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് ഏറെ പറയാനുണ്ട്... അത് മറ്റൊരിക്കൽ .
ചാവക്കാട് ഉപജില്ലയിലെ ഒരു യു പി സ്കൂളിനും ഇതുപോലൊരു ഭാഗ്യം ലഭിക്കാൻ പോകുന്നു. ഒരു പൂർവ വിദ്യാർത്ഥി, അതിനു ചുക്കാൻ പിടിക്കുന്നു. പൂർവ വിദ്യാർത്ഥികൾ സ്കൂളിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് ഏറെ പറയാനുണ്ട്... അത് മറ്റൊരിക്കൽ . ചാവക്കാട് ഉപജില്ലയിലെ ഒരു യു പി സ്കൂളിനും ഇതുപോലൊരു ഭാഗ്യം ലഭിക്കാൻ പോകുന്നു. ഒരു പൂർവ വിദ്യാർത്ഥി, അതിനു ചുക്കാൻ പിടിക്കുന്നു. പൂർവ വിദ്യാർത്ഥികൾ സ്കൂളിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് ഏറെ പറയാനുണ്ട്... അത് മറ്റൊരിക്കൽ . ചാവക്കാട് ഉപജില്ലയിലെ ഒരു യു പി സ്കൂളിനും ഇതുപോലൊരു ഭാഗ്യം ലഭിക്കാൻ പോകുന്നു. ഒരു പൂർവ വിദ്യാർത്ഥി, അതിനു ചുക്കാൻ പിടിക്കുന്നു. പൂർവ വിദ്യാർത്ഥികൾ സ്കൂളിലേക്ക് തിരിച്ചു വരുന്നതിനെക്കുറിച്ച് ഏറെ പറയാനുണ്ട്... അത് മറ്റൊരിക്കൽ .